2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഫേസ്ബുക്കില്‍ ചിലര്‍

ചില്ലുകൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍ പോലെ
ഉറ്റുനോക്കുന്ന കണ്ണുകളെണ്ണിയെണ്ണി....

കുളത്തിലെ ചേറില്‍ പുതഞ്ഞും ചിലര്‍
കണ്ണില്‍പ്പെടാതെ, മുഖം മറച്ച്...
വഴുക്കി വഴുക്കി......

കിണറ്റിലെ തെളിവെള്ളത്തിലുമുണ്ടു ചിലര്‍
 തൊട്ടിയില്‍ കയറാതെ!

ആഴിയുടെ അടിയിലും....
ശ്വാസമെടുക്കാന്‍ മാത്രം പൊങ്ങി....

അനങ്ങാതെയും...
മുത്തുകളുള്ളിലൊളിപ്പിച്ച്.....

5 അഭിപ്രായങ്ങൾ:

 1. വിശാലമാണ് ലോകം ഫേസ് ബുക്കിനുള്ളിൽ എന്നെങ്കിലും ആ മയിൽ പീലികൾ ആകാശം കാണാതെ പ്രസവിക്കും

  മറുപടിഇല്ലാതാക്കൂ
 2. ഒരൊറ്റ ക്ലിപ്പ് മതി; ജീവിതം മാറാന്‍

  മറുപടിഇല്ലാതാക്കൂ
 3. @ ബൈജു മണിയങ്കാല , സൗഗന്ധികം, അജിത്ത്
  എല്ലാവര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ