2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

എഴുത്ത്

കുപ്പിക്കഴുത്തിലെ
ഗോലിപോല്‍ നിശ്ചലം
നില്‍പ്പാണു വാക്കുവി-
ലങ്ങനെ തൊണ്ടയില്‍

വാക്കുവഴങ്ങുന്ന
നേരവും കാത്തുള്ളി-
ലക്ഷമകൊള്‍കയാ-
ണാശയ വാതകം

കൈവിരല്‍ തുമ്പിനാല്‍
ഗോലിയൊതുക്കീട്ടെ-
ന്നുള്ളിലെ വിമ്മിട്ട-
ക്കെട്ടഴിക്കുന്നു ഞാന്‍

പക്ഷേ,യുചിതമാം
ഗോലിയെക്കൂട്ടാതെ
പോയ്മറയുന്നിതെ-
ന്താശയമെപ്പോഴും?

6 അഭിപ്രായങ്ങൾ:

 1. സോഡാക്കുപ്പിയില്‍ നിന്നൊരു കവിത
  കൊള്ളാം കേട്ടോ

  മറുപടിഇല്ലാതാക്കൂ
 2. അതെ കവിത ആയാൽ ആശയം വേണം സോഡാ ക്ക് ഗ്യാസ് പോലെ
  നന്നായി കവിതകൾ ദാഹം മാറ്റുന്നുണ്ട്

  ബ്ലോഗ്‌ സെറ്റിംഗ്സ് പോസ്റ്റ്‌ കമന്റ്സ് മെനുവിൽ വേർഡ്‌ ഷോ വേർഡ്‌ വെരിഫികേഷൻ ഒപ്റ്റിഒൻ നോ കൊടുത്താൽ നന്നായിരുന്നു

  മറുപടിഇല്ലാതാക്കൂ
 3. @ബൈജു മണിയങ്കാല
  പറഞ്ഞ മാറ്റം വരുത്തിയിട്ടുണ്ട് കേട്ടോ....കമന്റുകള്‍ക്കു നന്ദി....

  മറുപടിഇല്ലാതാക്കൂ
 4. നല്ല രചന.രസകരമായി എഴുതി

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ