കുപ്പിക്കഴുത്തിലെ
ഗോലിപോല്‍ നിശ്ചലം
നില്പ്പാണു വാക്കുവി-
ലങ്ങനെ തൊണ്ടയില്‍
വാക്കുവഴങ്ങുന്ന
നേരവും കാത്തുള്ളി-
ലക്ഷമകൊള്‍കയാ-
ണാശയ വാതകം
കൈവിരല്‍ തുമ്പിനാല്‍
ഗോലിയൊതുക്കീട്ടെ-
ന്നുള്ളിലെ വിമ്മിട്ട-
ക്കെട്ടഴിക്കുന്നു ഞാന്‍
പക്ഷേ,യുചിതമാം
ഗോലിയെക്കൂട്ടാതെ
പോയ്മറയുന്നിതെ-
ന്താശയമെപ്പോഴും?
സോഡാക്കുപ്പിയില്‍ നിന്നൊരു കവിത
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ
വീണ്ടും നന്ദി
ഇല്ലാതാക്കൂഅതെ കവിത ആയാൽ ആശയം വേണം സോഡാ ക്ക് ഗ്യാസ് പോലെ
മറുപടിഇല്ലാതാക്കൂനന്നായി കവിതകൾ ദാഹം മാറ്റുന്നുണ്ട്
ബ്ലോഗ് സെറ്റിംഗ്സ് പോസ്റ്റ് കമന്റ്സ് മെനുവിൽ വേർഡ് ഷോ വേർഡ് വെരിഫികേഷൻ ഒപ്റ്റിഒൻ നോ കൊടുത്താൽ നന്നായിരുന്നു
@ബൈജു മണിയങ്കാല
മറുപടിഇല്ലാതാക്കൂപറഞ്ഞ മാറ്റം വരുത്തിയിട്ടുണ്ട് കേട്ടോ....കമന്റുകള്‍ക്കു നന്ദി....
നല്ല രചന.രസകരമായി എഴുതി
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
നന്ദി
ഇല്ലാതാക്കൂ