നിന്നില്‍ ഞാന്‍ വെറുക്കുന്നവ :
എന്നിലെ സത്തൂറ്റി
ബാക്കി പുറത്തെറിയുന്ന
നിന്റെ സ്വാര്‍ത്ഥത
നിന്റെ യുക്തിയുടെ ഇഴയടുപ്പത്തിലുടെ
കിനിയാത്തതെന്തും വെറും
ചണ്ടിയാണെന്ന നിന്റെ കണ്ടുപിടുത്തം.
കാലപ്പഴക്കത്തില്‍ ഇഴകളകലുമ്പോള്‍
ഞാന്‍ മുന്‍പും ഇങ്ങിനെ തന്നെയായിരുന്നെന്ന
നിന്റെ വീണ്‍വാദം