2011, മാർച്ച് 10, വ്യാഴാഴ്‌ച

അരിപ്പ

നിന്നില്‍ ഞാന്‍ വെറുക്കുന്നവ :

എന്നിലെ സത്തൂറ്റി
ബാക്കി പുറത്തെറിയുന്ന
നിന്റെ സ്വാര്‍ത്ഥത

നിന്റെ യുക്തിയുടെ ഇഴയടുപ്പത്തിലുടെ
കിനിയാത്തതെന്തും വെറും
ചണ്ടിയാണെന്ന നിന്റെ കണ്ടുപിടുത്തം.

കാലപ്പഴക്കത്തില്‍ ഇഴകളകലുമ്പോള്‍
ഞാന്‍ മുന്‍പും ഇങ്ങിനെ തന്നെയായിരുന്നെന്ന
നിന്റെ വീണ്‍വാദം

2 അഭിപ്രായങ്ങൾ:

  1. കവിതകള്‍ മൂന്നും നന്നായിട്ടുണ്ട്.വാക്കുകളില്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്നതെല്ലാം കവിതകളായി എണ്ണുന്ന കാലമാണിത്. അരിപ്പ, നൂല്, ബോണ്‍സായ് - എല്ലാം പ്രതീകങ്ങളെ ആശ്രയിച്ചുള്ള ആത്മവിചാരങ്ങള്‍.ഇനിയും എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  2. മാഷെ,
    ഇനിയും എഴൂതണമെന്നു വിചാരിക്കുന്നുണ്ട്. നല്ല ആശയങ്ങള്‍ മനസ്സില്‍ തോന്നിയാല്‍ തീര്‍ച്ചയായും എഴുതും. പിന്നെ, നിരത്തിയെഴുതിയത് എഴുത്ത് കൂറച്ചുകൂടെ എളുപ്പമാക്കാനാണ്. നൂറു ശതമാനം വൃത്തത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍കൊണ്ടുവരാന്‍ ശ്രമിച്ചില്ലെങ്കിലും ചില പരീക്ഷണങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ പുതിയ പോസ്റ്റുകളില്‍ കാണാം

    മറുപടിഇല്ലാതാക്കൂ