കരിമ്പാറകളുടെ കരുത്തിനോടുതോറ്റ
ഇളംവേരുകളുടെ നിസ്സഹായതയായിരുന്നു ബാല്യം.
പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കത്രിക്കപ്പെട്ട
തായ് തണ്ടിന്റെ വേദനയായിരുന്നു കൌമാരം.
ആര്‍ക്കൊക്കെയോവേണ്ടി ഒട്ടിച്ചുചേര്‍ക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട
ചില്ലകളോടെ, ചട്ടിയില്‍ പറിച്ചുനടപ്പെട്ട യൌവനം.
എന്നിട്ടും ഉള്ളിലെ, വാര്‍ദ്ധക്യത്തിന്റെ, മരവിപ്പില്‍ മുരടിച്ചുനില്ക്കുന്ന
ഞാന്‍ എങ്ങിനെയാണ് നിനക്കു സുന്ദരനാകുന്നത് ?
വളരെ നന്നായി.
മറുപടിഇല്ലാതാക്കൂബൂലോകത്തേയ്ക്ക് സ്വാഗതം!
സ്വാഗതം സ്വീകരിച്ചിരിക്കുന്നു കേട്ടോ..:D
മറുപടിഇല്ലാതാക്കൂ